പ്രകടമായത് 'അമ്മ'യുടെ വിവരമില്ലായ്മ; നിലപാട് പറയുന്ന സ്ത്രീകളെ ഭീഷണി മുഴക്കി നിശബ്ദരാക്കാന്‍ കഴിയില്ല: വിമര്‍ശനവുമായി ടി.എന്‍ സീമ

ഡബ്ല്യുസിസിസിയുടെ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സിദ്ദിഖും കെ.പി.എസി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച സിപിഎം നേതാവ് ടി.എന്‍ സീമ
പ്രകടമായത് 'അമ്മ'യുടെ വിവരമില്ലായ്മ; നിലപാട് പറയുന്ന സ്ത്രീകളെ ഭീഷണി മുഴക്കി നിശബ്ദരാക്കാന്‍ കഴിയില്ല: വിമര്‍ശനവുമായി ടി.എന്‍ സീമ

ഡബ്ല്യുസിസിസിയുടെ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സിദ്ദിഖും കെ.പി.എസി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച സിപിഎം നേതാവ് ടി.എന്‍ സീമ. നിലപാട് പറയുന്ന സ്ത്രീകളെ ഉച്ചയുയര്‍ത്തി സംസാരിച്ചും നടപടി ഭീഷണി മുഴക്കിയും നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് അവര്‍ ഫെയ്‌സ്്ബുക്കില്‍ കുറിച്ചു. 

ഇന്ന് സിദ്ദിക്കിന്റെ പത്രസമ്മേളനം കണ്ടു, ദയനീയം! മലയാള സിനിമയിലെ ചോദ്യം ചെയ്യപ്പെടാത്ത ആണ്‌കൊയ്മയ്‌ക്കെതിരെ ഇടറാത്ത സ്ത്രീ ശബ്ദം ഉയര്‍്ന്നപ്പോള്‍ പകച്ചു പോയ അധികാര കേന്ദ്രത്തിന്റെ ദുര്‍ബലമായ പ്രതിരോധമായിരുന്നു അത്. പ്രത്യാക്രമണത്തിന്റെ ആവേശത്തള്ളിച്ചയില്‍ എ.എം.എം.എ യുടെ സ്ത്രീ വിരുദ്ധത,ജനാധിപത്യ വിരുദ്ധത, രാജ്യത്തെ നിയമ സംവിധാനം സംബന്ധിച്ച വിവരമില്ലായ്മ എല്ലാം നാടകീയമായി പ്രകടമാക്കപ്പെട്ടു. പക്ഷെ കെപിഎസി ലളിതയുടെ സാന്നിദ്ധ്യം കൊണ്ട് എന്താണ് ലക്ഷ്യമാക്കിയത്? ഏതാനും സ്ത്രീകളുടെ അഹന്ത മാത്രമാണ് ഡബ്ല്യുസിസി എന്നോ? കഷ്ടം!- സീമ പറഞ്ഞു. 

പച്ചപ്പാവങ്ങളും കാര്യബോധമില്ലാത്തവരും ആയി നടിമാരെ കാണുന്ന പൊതുബോധമാണ് സിനിമാമേഖലയില്‍ ഉള്ളത് എന്ന് പറഞ്ഞത് നവ്യാനായരാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐഎഫ്എഫ്‌കെ യുടെ ഭാഗമായി സംഘടിപ്പിച്ച അമ്പതു വര്‍ഷത്തെ മലയാള സിനിമയിലെ സ്ത്രീകളെ കുറിച്ചുള്ള ചിത്ര പ്രദര്‍ശനത്തിന്റെ വേദിയിലാണ് നവ്യ ഈ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. സ്ത്രീകള് സംസാരിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. നിലപാട് പറയുന്ന സ്ത്രീകളെ ഉച്ചയുയര്‍ത്തി സംസാരിച്ചും നടപടി ഭീഷണി മുഴക്കിയും നിശബ്ദരാക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യം,അവകാശം,തുല്യത എന്നൊക്കെയുള്ള വാക്കുകള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ പറയുമ്പോള്‍ അത് മനസിലാകാത്തത് എ.എം.എം.എ യിലെ നേതാക്കന്മാരുടെ പരിമിതിയാണ്. നേതാക്കള്‍ കുറച്ചു കൂടി വളരാന്‍ ശ്രമിക്കട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com