ഇത് മറിമായമോ?; ഒറ്റദിവസം കൊണ്ട് കിണര്‍ നിറഞ്ഞു, ഉയര്‍ന്നത് ഏഴ് റിങ്ങോളം വെളളം, നാട്ടുകാരില്‍ അമ്പരപ്പും ആശങ്കയും 

പുന്നയൂര്‍ എടക്കര പോക്കര്‍ ഹാജി സ്‌കൂള്‍ കിണറ്റിലെ ജലനിരപ്പ് ഭൂനിരപ്പ് വരെയെത്തിയത് നാട്ടുകാരില്‍ ഒരേസമയം കൗതുകവും ആശങ്കയും ഉളവാക്കി
ഇത് മറിമായമോ?; ഒറ്റദിവസം കൊണ്ട് കിണര്‍ നിറഞ്ഞു, ഉയര്‍ന്നത് ഏഴ് റിങ്ങോളം വെളളം, നാട്ടുകാരില്‍ അമ്പരപ്പും ആശങ്കയും 

തൃശൂര്‍: സ്‌കൂള്‍ കിണറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പുന്നയൂര്‍ എടക്കര പോക്കര്‍ ഹാജി സ്‌കൂള്‍ കിണറ്റിലെ ജലനിരപ്പ് ഭൂനിരപ്പ് വരെയെത്തിയത് നാട്ടുകാരില്‍ ഒരേസമയം കൗതുകവും ആശങ്കയും ഉളവാക്കി.

തിങ്കളാഴ്ച വൈകീട്ടാണ് ജലനിരപ്പ് ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ രാവിലെ 7 റിങ്ങോളം ഉയര്‍ന്ന് ഭൂനിരപ്പ് വരെയെത്തി. അതേസമയം സമീപത്തെ കിണറുകളില്‍ വെള്ളം ഉയര്‍ന്നിട്ടില്ല.  

പ്രദേശത്തെ ശുദ്ധജല പദ്ധതിക്ക് ഈ കിണറ്റില്‍നിന്നാണു വെള്ളം അടിക്കുന്നത്. രണ്ടു ദിവസം മുന്‍പു വരെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് 10 മിനിറ്റ് കഴിയുമ്പോഴേക്കും വെള്ളം വറ്റാറാണു പതിവ്. കൗതുകത്തോടൊപ്പം ആശങ്കയിലുമാണു നാട്ടുകാര്‍ ഇപ്പോള്‍. 
.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com