ഇരുമുടിക്കെട്ടിന് പകരം കരിങ്കലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി; നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞങ്ങളാലാവുന്നത് ചെയ്തിരിക്കും: മുന്നറിയിപ്പുമായി പൊലീസ്

ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് കേരള പൊലീസ്
ഇരുമുടിക്കെട്ടിന് പകരം കരിങ്കലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി; നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞങ്ങളാലാവുന്നത് ചെയ്തിരിക്കും: മുന്നറിയിപ്പുമായി പൊലീസ്

ഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് കേരള പൊലീസ്. നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പൊലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് കേരള പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു. 

ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാര്‍ത്തകളും സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളും ഷെയര്‍ ചെയ്യാതിരിക്കുക.- പോസ്റ്റില്‍ പറയുന്നു. 

ഇരുമുടിക്കെട്ടിന് പകരം ഇതുപോലെ കരിങ്കലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി... ഇവര്‍ ഞങ്ങളെക്കുറിച്ച് എന്ത് അപവാദം പറഞ്ഞാലും ശരി... നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞങ്ങളാലാവുന്നത് ഞങ്ങള്‍ ചെയ്തിരിക്കും-പോസ്റ്റിനൊപ്പം കേരള പൊലീസ് ഷെയര്‍ ചെയ്ത ട്രോളില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com