നിരീശ്വരവാദം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു; ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ ധൃതി കാണിച്ചെന്ന് ജി സുകുമാരൻ നായർ 

കേരളത്തിൽ നിരീശ്വരവാദം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് എൻഎസ്എസ്
നിരീശ്വരവാദം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു; ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ ധൃതി കാണിച്ചെന്ന് ജി സുകുമാരൻ നായർ 

ചങ്ങനാശേരി : കേരളത്തിൽ നിരീശ്വരവാദം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് എൻഎസ്എസ്. വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം ഗൾഫിൽ പോയിരിക്കുകയാണ്. ഒട്ടേറെ സുപ്രീംകോടതി വിധികൾ നടപ്പാക്കാത്ത സർക്കാർ ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ ധൃതി കാണിച്ചു. വിജയദശമിയോടനുബന്ധിച്ചുളള പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എൻഎസ്എസ് ഇതുവരെ സർക്കാരിനെ വിമർശിച്ചിട്ടില്ല. അഭിപ്രായങ്ങൾ തുറന്നുപറയുമായിരുന്നു. എൻ‌എസ്എസിനു ലാഭേച്ഛയില്ല.  വിശ്വാസമെന്നതു സംസ്കാരത്തിന്റെ ഭാഗമാണ്. ജനിച്ച് 28–ാം നാൾ അമ്മ ചെവിയിൽ ഓതി തന്നതാണു തന്റെ സംസ്കാരം. അതു സംരക്ഷിക്കാൻ പിണറായിയുടെ അനുവാദം വേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com