'തെറ്റുകള്‍ക്ക് മാപ്പ് തരണം'; ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ വിളിച്ചുചൊല്ലി പ്രായശ്ചിത്തം

തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പു ചോദിച്ച് ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രായശ്ചിത്തം
'തെറ്റുകള്‍ക്ക് മാപ്പ് തരണം'; ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ വിളിച്ചുചൊല്ലി പ്രായശ്ചിത്തം

ശബരിമല: തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പു ചോദിച്ച് ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രായശ്ചിത്തം. ദേവപ്രശ്‌ന പരിഹാരക്രിയയുടെ ഭാഗമായാണ് സന്നിധാനത്തില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു എന്നിവര്‍ ചേര്‍ന്ന് സോപാനത്തില്‍ വെള്ളിക്കുടം സമര്‍പ്പിച്ചു. എല്ലാവരും ദ്രവ്യങ്ങള്‍ നിറച്ചു.

ചുവന്ന പട്ടില്‍ പൊതിഞ്ഞ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശിരസിലേറ്റി തൊഴുതു നിന്നു. തന്ത്രി കണ്ഠര് രാജീവര് മാപ്പപേക്ഷിച്ചുള്ള പ്രതിജ്ഞ വായിച്ചു. മറ്റുള്ളവര്‍ ഇത് ഏറ്റുചൊല്ലി ശ്രീകോവിലിനു 3 പ്രദക്ഷിണം വച്ച് സമര്‍പ്പിച്ചു. തുടര്‍ന്നു മാളികപ്പുറത്തും ഇതേ ചടങ്ങ് നടന്നു. തുടര്‍ന്ന് സമൂഹ പെരിയോന്‍ അമ്പാടത്തു വിജയകുമാര്‍, സെക്രട്ടറി പുറയാറ്റിക്കളരി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആലങ്ങാട് സംഘവും വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തി. പന്തളം കൊട്ടാരത്തിന്റെ വക 22ന് നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com