പിണറായി വിജയന്‍ തന്ത്രിയായി അവതരിക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിദേവനമെന്ന് ശ്രീധരന്‍പിളള 

ശബരിമല ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ വാക്കുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളളയുടെ മറുപടി
പിണറായി വിജയന്‍ തന്ത്രിയായി അവതരിക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രിയുടേത് പരാജിതന്റെ പരിദേവനമെന്ന് ശ്രീധരന്‍പിളള 

പത്തനംതിട്ട: ശബരിമല ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ വാക്കുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളളയുടെ മറുപടി. യുവതി പ്രവേശിച്ചാല്‍ ഉടന്‍ ക്ഷേത്രം അടച്ചിടുമെന്ന് പറഞ്ഞ തന്ത്രി കണ്ഠര് രാജീവരെ അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ക്ഷേത്രപിത്യസ്ഥാനീയനായ തന്ത്രിയായി അവതരിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചതെന്നും ശ്രീധരന്‍പിളള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മറ്റു ഉദ്യോഗസ്ഥരെ പോലെ ഒരു സര്‍വീസ് റൂള്‍സും തന്ത്രിക്ക് ബാധകമല്ല. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാത്തിനും കാരണം. നിലവില്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം പരാജിതന്റെ പരിദേവനമാണ്. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയതായി സംശയിക്കുന്നുവെന്നും ശ്രീധരന്‍ പിളള പറഞ്ഞു. 

മനുഷ്യരുടെ രൂഢമൂലമായ വിശ്വാസത്തെ തകര്‍ക്കാനല്ല ശ്രമിക്കേണ്ടത്. പകരം അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാണ് ഒരു ഭരണകര്‍ത്താവ് ശ്രമിക്കേണ്ടതെന്നും ശ്രീധരന്‍പിളള പറഞ്ഞു. ശബരിമലയില്‍ നടന്ന അക്രമസംഭവങ്ങളുടെ പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന് ആരോപിക്കാന്‍ പിണറായി വിജയന്റെ പക്കല്‍ തെളിവ് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com