24 മണിക്കൂറിനപ്പുറം ആരേയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല; ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ്

സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് ചെലവഴിക്കാനുള്ള സമയം പരിമിതപ്പെടുത്തണമെന്ന് പൊലീസ്
24 മണിക്കൂറിനപ്പുറം ആരേയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല; ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി പൊലീസ്

തിരുവനന്തപുരം: സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് ചെലവഴിക്കാനുള്ള സമയം പരിമിതപ്പെടുത്തണമെന്ന് പൊലീസ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പൊലീസ് ഉന്നതാധികാരികളുടെ യോഗത്തിലാണ് തീരുമാനം. 16മുതല്‍ 24 മണിക്കൂറിനപ്പുറം ആരേയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കരുത്. ഒരു ദിവസത്തിനപ്പുറം മുറികള്‍ വാടകയ്ക്ക് നല്‍കരുത്. നിലയ്ക്കല്‍ മുതല്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കും.

ഡിജിപി ലോക് നാഥ് ബഹ്‌റ, എഡിജിപി അനില്‍കാന്ത്, ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍, ഐജി മനോജ് എബ്രഹാം തുടങ്ങിയവര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. 

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ യോഗം വിലയിരുത്തി. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍നടപടികള്‍ സ്വാകരിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ തീരുമാനമായി. ആക്രമണം നടത്തിയവരെ വേഗത്തില്‍ പിടികൂടും. 146 കേസുകളാണ് പൊലാസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com