അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കുന്നു: ശബരിമലയില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

ശബരിമല യുവതീപ്രവേശനത്തിന് എതിരെ അക്രമ സമരം നടത്തിയവരെയും തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും വീണ്ടും വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ 
അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കുന്നു: ശബരിമലയില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

ബരിമല യുവതീപ്രവേശനത്തിന് എതിരെ അക്രമ സമരം നടത്തിയവരെയും തന്ത്രി കുടുംബത്തെയും രാജകുടുംബത്തെയും വീണ്ടും വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ശബരിമലയില്‍ നടന്നത് പ്രാകൃതമായ സംസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു. സ്ത്രീകളുടെ കണ്ണുനീര്‍ ശബരിമലിയില്‍ ആരുവീഴ്ത്തിയാലും അവര്‍ രക്ഷപ്പെടില്ല. 

എത്രവലിയ രാഷ്ട്രീയ നേതാവായാലും ഭരണഘടനക്ക് എതിരെ വാള്‍വീശിയാല്‍ കയ്യാമം വയ്ക്കും. ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞവര്‍ രാജകാലത്തെ ഓര്‍മ്മകളില്‍ ജീവിക്കുന്നവരാണ്. ഭരണഘടന നിലവില്‍ വന്ന ശേഷം ജനിച്ചയാളും രാജാവാണ് എന്ന് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ രാജകുടുംബത്തെയും തന്ത്രികുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി രംഗത്ത് വന്നിരുന്നു. ത്ര്രനി നടയടച്ചിടും എന്നു പറഞ്ഞത് ഹര്‍ത്താലിന് കടയടച്ചിടും എന്ന് പറയുന്ന ലാഘവത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി. ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചുപോയത് നിരാശാജനകമെന്നും സുധാകരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com