പൊലീസ് ഗ്യാലറിക്ക് വേണ്ടി കളിക്കരുത്; ശബരിമല അറസ്റ്റില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി 

അനാവശ്യ ഭീതി പടര്‍ത്തരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു
പൊലീസ് ഗ്യാലറിക്ക് വേണ്ടി കളിക്കരുത്; ശബരിമല അറസ്റ്റില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി 

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് അറസ്റ്റുകളില്‍ കര്‍ശനനിര്‍ദേശവുമായി ഹൈക്കോടതി. അക്രമസംഭവങ്ങളുമായി ബന്ധമില്ലാത്തവരെ ഉപദ്രവിക്കരുത്. കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാം. എന്നാല്‍ അനാവശ്യ ഭീതി പടര്‍ത്തരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

അക്രമസംഭവങ്ങളില്‍ പങ്കാളികളല്ലാത്തവരെ അറസ്റ്റ് ചെയ്തു എന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നു എന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ ഗ്യാലറിക്ക് വേണ്ടി കളിക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ 2061 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.  ഇതുമായി ബന്ധപ്പെട്ട് 452 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com