ശബരിമല സംഘര്‍ഷം: ഇതുവരെ അറസ്റ്റിലായത് 3,345പേര്‍; പൊലീസ് നടപടി അന്തിമഘട്ടത്തില്‍

ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 3,345പേര്‍
ശബരിമല സംഘര്‍ഷം: ഇതുവരെ അറസ്റ്റിലായത് 3,345പേര്‍; പൊലീസ് നടപടി അന്തിമഘട്ടത്തില്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 3,345പേര്‍. ഇന്നലെമാത്രം അഞ്ഞൂറിലേറെപേരാണ് പിടിയിലായത്. ഇതുവരെ 517കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരെയും സ്ത്രീകളെയും ഒഴിവാക്കിയുള്ള പൊലീസ് നടപടി അന്തിമഘട്ടിലേക്കാണ് എന്നാണ് സൂചന. സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസുകളില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

നിലയ്ക്കലും പമ്പയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം 153 പേരാണ് അറസ്റ്റിലായിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനു ജാമ്യമില്ലാ വകുപ്പ് ചുമത്തി 74 പേരെ റിമാന്‍ഡ് ചെയ്തു. 79 പേര്‍ക്കു ജാമ്യം നല്‍കി.

പിടിയിലായവരില്‍ ഏറെയും വിവിധ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നു പൊലീസ് പറഞ്ഞു.പിടിയിലാകാനുള്ളവര്‍ക്കായി റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നോട്ടിസ് നല്‍കിയിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com