തടിക്കൊത്ത ബുദ്ധിയില്ലാത്ത ഒരാളാണ് അമിത് ഷാ; ജൈന മതക്കാരന് ഹിന്ദുമതത്തെ കുറിച്ച് പറയാന്‍ എന്ത് അവകാശം?:  ഇ.പി ജയരാജന്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ മന്ത്രി ഇ.പി ജയരാജന്‍. തടിക്കൊത്ത ബുദ്ധിയില്ലാത്ത ഒരാളാണ് അമിത് ഷായെന്ന് അദ്ദേഹം പരിഹസിച്ചു.
തടിക്കൊത്ത ബുദ്ധിയില്ലാത്ത ഒരാളാണ് അമിത് ഷാ; ജൈന മതക്കാരന് ഹിന്ദുമതത്തെ കുറിച്ച് പറയാന്‍ എന്ത് അവകാശം?:  ഇ.പി ജയരാജന്‍

കാഞ്ഞങ്ങാട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ മന്ത്രി ഇ.പി ജയരാജന്‍. തടിക്കൊത്ത ബുദ്ധിയില്ലാത്ത ഒരാളാണ് അമിത് ഷായെന്ന് അദ്ദേഹം പരിഹസിച്ചു. ജൈനമത വിശ്വാസിയായ അമിത് ഷായ്ക്ക് ഹിന്ദു മതത്തെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്നും അദ്ദേഹം ചോദിച്ചു. അര ഭ്രാന്തന്മാരുടേയും, മുക്കാല്‍ ഭ്രാന്തന്മാരുടേയും സംഘമാണ് ബിജെപിയും ആര്‍എസ്എസുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

രാഹുല്‍ ഇശ്വറിനെ പരിഹസിച്ചും മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തി. രാഹുലിന് ഭ്രാന്തായതുകൊണ്ടാണ് സന്നിധാനത്ത് മൂത്രമൊഴിക്കാനും രക്തം വീഴ്ത്താനും തയാറായത്. അയ്യപ്പ സന്നിധിയില്‍ മൂത്രമൊഴിക്കാന്‍ പോയവര്‍ ഇതിലും വലിയ ഭീകരത സൃഷ്ടിക്കാനും മടിക്കില്ല. ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് എന്തുകൊണ്ടാണ് കോണ്‍ഗ്രസും ബിജെപിയും റിവ്യു ഹര്‍ജി നല്‍കാത്തതെന്നും മന്ത്രി ചോദിച്ചു. ശബരിമല തന്ത്രിയും രാജകുടുംബവും ഇത്രയും അധപതിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com