തൃശൂരില്‍ എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍ 

കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎമ്മാണ് തകര്‍ത്തത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: തൃശൂര്‍ ചാവക്കാട്ട് എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍. കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎമ്മാണ് തകര്‍ത്തത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പൊലീസെത്തി പരിശോധന തുടരുന്നു.

രാവിലെ പണമെടുക്കാന്‍ എത്തിയവരാണ് എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലിസില്‍ അറിയിക്കുകയായിരുന്നു. തൃശൂരില്‍ ഒരുമാസത്തിനിടെ ഇത് നാലാം തവണയാണ് എടിഎമ്മുകള്‍ തകര്‍ക്കപ്പെടുന്നത്. എടിഎമ്മിനകത്ത് സിസി ടിവി ക്യാമറയുള്ളതിനാല്‍ പ്രതികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com