ശബരിമലയില്‍ സെല്‍ഫിയെടുത്തു; ആകെ കുടുങ്ങി; അറസ്റ്റ്; കോടതി കയറും

ശബരിമലയില്‍ സെല്‍ഫിയെടുത്തു - ആകെ കുടുങ്ങി - അറസ്റ്റ് - കോടതി കയറും
ശബരിമലയില്‍ സെല്‍ഫിയെടുത്തു; ആകെ കുടുങ്ങി; അറസ്റ്റ്; കോടതി കയറും

വാഗമണ്‍: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമരക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയുടെ പേരില്‍ തൊഴാനെത്തിയവരെയും അറസ്്റ്റ് ചെയ്തതായി പരാതി. വാഗമണ്‍ സ്വദേശികളായ തുണ്ടത്തില്‍ വീട്ടില്‍ രമേഷ്, കോട്ടമാലയില്‍ വീട്ടില്‍ സനീഷ് എന്നിവരെയാണ് വാഗമണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

നടതുറന്ന് രണ്ടാംദിവസം രണ്ടുപേരും ശബരിമല ദര്‍ശനത്തിന് പോയിരുന്നു. നടപ്പന്തലില്‍ പൊലീസും ആളുകളും ബഹളവും കണ്ട് അവിടെ ചെന്ന് വിവരം അന്വേഷിച്ചിരുന്നു. രണ്ട് യുവതികള്‍ മല കയറിയത് തടഞ്ഞതാണെന്നറിഞ്ഞു. പ്രതിഷേധത്തിന് മുന്‍പില്‍ നിന്ന് സെല്‍ഫിയെടുത്ത ശേഷം ദര്‍ശനം നടത്തി മടങ്ങി.

പിന്നീട് സെല്‍ഫി ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പൊലീസെത്തി ശബരിമലയില്‍ അക്രമം നടത്തിയതിന് കേസുള്ളതായി പറഞ്ഞ് ഇരുവരെയും അറസ്റ്റുചെയ്തു. സമരത്തില്‍ പങ്കാളികളല്ലാതിരുന്ന തങ്ങള്‍ക്കുണ്ടായ ദുരനനുഭവത്തില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com