പ്രതിമയുടെ കണ്ണില്‍ ഗൂഗിള്‍ ക്യാമറ, മുഴുവന്‍ അതിര്‍ത്തികളും വീക്ഷിക്കും, ഒരു ലക്ഷം പട്ടാളക്കാരുടെ ജോലി ചെയ്യും, മൂന്നു സംസ്ഥാനങ്ങള്‍ക്ക് ഭൂകമ്പത്തില്‍ നിന്നും സംരക്ഷണം;  ഈ ട്രോള്‍ വീഡിയോ കാണൂ

പ്രതിമയുടെ നിര്‍മ്മാണത്തിന് വന്ന ചെലവിനെ ട്രോളി പ്രമോദ് മോഹന്‍ തകഴി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്
പ്രതിമയുടെ കണ്ണില്‍ ഗൂഗിള്‍ ക്യാമറ, മുഴുവന്‍ അതിര്‍ത്തികളും വീക്ഷിക്കും, ഒരു ലക്ഷം പട്ടാളക്കാരുടെ ജോലി ചെയ്യും, മൂന്നു സംസ്ഥാനങ്ങള്‍ക്ക് ഭൂകമ്പത്തില്‍ നിന്നും സംരക്ഷണം;  ഈ ട്രോള്‍ വീഡിയോ കാണൂ

ര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 'ഏകതാപ്രതിമ' പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 3000 കോടി രൂപ ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രതിമയുടെ നിര്‍മ്മാണത്തിന് വന്ന ചെലവിനെ ട്രോളി പ്രമോദ് മോഹന്‍ തകഴി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.എങ്ങനെയാണ് 3000 കോടി രൂപയുടെ ചെലവ് വന്നു എന്ന് സ്വാഭാവികമായി ഉയരുന്ന സംശയത്തിന്  മറുപടി എന്ന തരത്തിലാണ് വീഡിയോ പുരോഗമിക്കുന്നത്. നിരവധി ഫീച്ചേഴ്‌സ് ഉളള പ്രതിമയാണ് ഇതെന്ന് പറഞ്ഞു കൊണ്ടാണ് പ്രമോദ് മോഹന്‍ തകഴിയുടെ വിശദീകരണം. 

പ്രതിമയുടെ കണ്ണില്‍ കൊടുത്തിരിക്കുന്നത് ഗൂഗിള്‍ ക്യാമറയാണ്. ക്യാമറയുടെ പവര്‍ എന്നു പറയുന്നത് നമ്മള്‍ ഗൂഗിള്‍ മാപ്പില്‍ നിന്ന് എടുക്കുന്ന ക്യാമറയേക്കാളും വളരെ സെന്‍സീറ്റിവായ സൂമിങ് ഉളള ഇന്ത്യയുടെ മുഴുവന്‍ അതിര്‍ത്തികളും വീക്ഷിക്കാവുന്ന രീതിയിലുളള ക്യാമറയാണ് ഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം പട്ടാളക്കാര്‍ ചെയ്യേണ്ട ജോലി കണ്ണില്‍ വച്ച ക്യാമറയിലൂടെ ചെയ്യാനാകും. പ്രതിമയില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകള്‍ കാലാവസ്ഥയിലുളള മാറ്റങ്ങള്‍ പെട്ടെന്ന് അറിയാന്‍ നമ്മെ സഹായിക്കുന്നു. ഒരു ലക്ഷത്തി ഇരുപത്തിറായിരത്തി എണ്ണൂറ്റി പതിനാറ് ടണ്ണാണ് ആ പ്രതിമയുടെ ഭാരം. പ്രതിമ ഇരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍, തിരുപ്പതി ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ഭൂകമ്പം ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലുകള്‍ കൂടി എടുത്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഫീച്ചേഴ്‌സ് ഉളള പ്രതിമയാണ് ഇതെന്ന് പ്രമോദ് മോഹന്‍ തകഴി വിശദീകരിക്കുന്നു.

പട്ടിണിപ്പാവങ്ങളുടെ നാട്ടില്‍ കാക്കയ്ക്ക് തൂറാനാണോ ഈ 3000 കോടിയെന്ന കമ്മികളുടെ ആരോപണത്തിലും പ്രമോദ് മോഹന്‍ തകഴിക്ക് മറുപടിയുണ്ട്. ഒരു കാക്കയ്ക്ക് പരമാവധി സഞ്ചരിക്കാവുന്ന ഉയരം 175 മീറ്ററാണ്. പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരം ഉണ്ടെന്നും പരുന്തിന് മാത്രമേ അത്രയും ഉയരം സഞ്ചരിക്കാന്‍ പറ്റുകയുളളു. പരുന്ത് സംഘമിത്രങ്ങളുടെ സ്വന്തമായതിനാല്‍ ആ കാര്യത്തില്‍ സംശയത്തിന് ഇടയുണ്ടാകില്ലെന്നും ട്രോളി കൊണ്ടാണ് പ്രമോദ് മോഹന്‍ തകഴിയുടെ ഫെയ്‌സ്ബുക്ക് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com