നവകേരള സൃഷ്ടിക്ക് മന്ത്രിമാരുടെ ഭാര്യമാരും; ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

നവകേരളത്തെ പടുത്തുയര്‍ത്താന്‍ മന്ത്രിമാരുടെ ഭാര്യമാരും രംഗത്ത്
നവകേരള സൃഷ്ടിക്ക് മന്ത്രിമാരുടെ ഭാര്യമാരും; ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

തിരുവനന്തപുരം: നവകേരളത്തെ പടുത്തുയര്‍ത്താന്‍ മന്ത്രിമാരുടെ ഭാര്യമാരും രംഗത്ത്. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരുമാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. 

മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ്. സുലേഖ, സി. രവീന്ദ്രനാഥിന്റെ ഭാര്യ വിജയം എം.കെ, കെ. രാജുവിന്റെ ഭാര്യ ബി. ഷീബ, എ.കെ. ശശീന്ദ്രന്റെ ഭാര്യ എന്‍.ടി. അനിതകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com