സംസ്ഥാന പുനര്‍നിര്‍മ്മാണ നയം രൂപീകരിക്കുന്നത് സര്‍ക്കാര്‍; വിദേശ കണ്‍സള്‍ട്ടന്‍സിക്ക് ചുമതലയില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ നയം രൂപീകരിക്കുന്നത് സര്‍ക്കാരാണെന്ന് കൃഷിമന്ത്രി വി. എസ്  സുനില്‍കുമാര്‍.
സംസ്ഥാന പുനര്‍നിര്‍മ്മാണ നയം രൂപീകരിക്കുന്നത് സര്‍ക്കാര്‍; വിദേശ കണ്‍സള്‍ട്ടന്‍സിക്ക് ചുമതലയില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ നയം രൂപീകരിക്കുന്നത് സര്‍ക്കാരാണെന്ന് കൃഷിമന്ത്രി വി. എസ്  സുനില്‍കുമാര്‍. നയരൂപീകരണത്തിന് വിദേശ കണ്‍സള്‍ട്ടന്‍സിക്ക് ചുമതലയില്ലെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. വരും തലമുറയ്ക്ക് ആഘാതമുണ്ടാക്കാത്ത വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്ത് പരിചയമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കണ്‍സള്‍ട്ടന്‍സികളെ നിയോഗിച്ച് സംസ്ഥാന പുനര്‍നിര്‍മ്മാണത്തിനുള്ള പഠനം നടത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിദേശ കണ്‍സള്‍ട്ടന്‍സി കൂടാതെ ഐ.ഐ.ടി. പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിദഗ്ധരുടെ സേവനവും തേടും. ഇത്തരം പഠനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തിനും തനത് മാതൃക ആസൂത്രണം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com