പ്രളയക്കെടുതിയും മുതലെടുത്ത് വിപണിയില്‍ തട്ടിപ്പുകാര്‍; വെള്ളത്തില്‍ കുതിര്‍ന്ന അരി ഉണക്കിപ്പൊടിച്ച് വില്‍ക്കാന്‍ ശ്രമം

58 ചാക്ക് മല്ലി, 54 ചാക്ക് മുളക്, 25 ചാക്ക് മഞ്ഞൾ, അഞ്ച് ചാക്ക് കുടംപുളി, നാല് ചാക്ക് പച്ചരി, നാല് ചാക്ക് ചെളി കയറിയ മുളക് എന്നിവയാണ് പിടിച്ചെടുത്തത്
പ്രളയക്കെടുതിയും മുതലെടുത്ത് വിപണിയില്‍ തട്ടിപ്പുകാര്‍; വെള്ളത്തില്‍ കുതിര്‍ന്ന അരി ഉണക്കിപ്പൊടിച്ച് വില്‍ക്കാന്‍ ശ്രമം

പറവൂർ: മഴവെള്ളത്തിൽ നശിച്ച ഭക്ഷ്യവസ്തുക്കൾ വീണ്ടും ഉണക്കി വിൽപ്പന നടത്താൻ ശ്രമിച്ചത് ആർഡിഒയുടെ നേതൃത്വത്തിൽ പിടികൂടി നശിപ്പിച്ചു. പലവ്യഞ്ജനങ്ങളും അരിയും ഉണക്കിപ്പൊടിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവ പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തവ പിന്നീട് ദേശീയപാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുത്തിട്ടുള്ള വിജനമായ സ്ഥലത്ത് കുഴിച്ചുമൂടുകയും ചെയ്തു. 

ആളംതുരുത്ത് കണ്ണൻചക്കശേരിൽ സൈനബ സുലൈമാന്റെ ഉടമസ്ഥതയിലുള്ള നാസ് അസോസിയേറ്റ്‌സിൽ നിന്നാണ് ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. 58 ചാക്ക് മല്ലി, 54 ചാക്ക് മുളക്, 25 ചാക്ക് മഞ്ഞൾ, അഞ്ച് ചാക്ക് കുടംപുളി, നാല് ചാക്ക് പച്ചരി, നാല് ചാക്ക് ചെളി കയറിയ മുളക് എന്നിവയാണ് പിടിച്ചെടുത്തത്. തൊഴിലാളികളെ ഉപയോഗിച്ച് ഇവ ഉണക്കിപ്പൊടിച്ച് പായ്ക്കറ്റിലാക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ആർഡിഒ എസ് ഷാജഹാന്റെയും പറവൂർ തഹസിൽദാർ എംഎച്ച് ഹരീഷിന്റെയും നേതൃത്വത്തിൽ പരിശോധനയ്ക്കെത്തിയത്. മഴവെള്ളം കയറി നശിച്ച ഭക്ഷ്യവസ്തുക്കൾ വീണ്ടും ഉണക്കി ഉപയോഗിക്കരുതെന്നും വിൽപ്പന നടത്തരുതെന്നും തഹസിൽദാർ എംഎച്ച് ഹരീഷ് പറഞ്ഞു. ഇത് പിടികൂടുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com