മലപ്പുറത്ത് നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍; അമ്മയും സഹോദരനും കസ്റ്റഡിയില്‍

കൂട്ടിലങ്ങാടി ചേരൂര്‍ സ്വദേശി നബീലയുടെ കുഞ്ഞാണു മരിച്ചത്
മലപ്പുറത്ത് നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍; അമ്മയും സഹോദരനും കസ്റ്റഡിയില്‍

മലപ്പുറം: നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി ചേരൂര്‍ സ്വദേശി നബീലയുടെ കുഞ്ഞാണു മരിച്ചത്. നബീലയെയും സഹോദരന്‍ ശിഹാബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

നബീലയെ ആശുപത്രിയിലേക്കു മാറ്റി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് നബീല പ്രസവിച്ചതെന്നു കരുതുന്നു. ഞായറാഴ്ച കോഴിക്കോട് ബാലുശ്ശേരിയിലും സമാനമായ സംഭവം നടന്നിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com