വെള്ളം വറ്റിക്കാന്‍ ഇനിയും എത്ര കാത്തിരിക്കണം; തോമസ് ഐസക്കിനെ വേദിയിലിരുത്തി സുധാകരന്റെ വിമര്‍ശനം

വെള്ളം വറ്റിക്കാന്‍ ഇത്രയേറെ സമയം കാത്തിരിക്കേണ്ടി വന്ന സമയും ഉണ്ടായിട്ടില്ലെന്ന് ജി സുധാകരന്‍ -  വെള്ളം വറ്റിക്കാന്‍ സമയമെടുക്കുമെന്ന് തോമസ് ഐസക്‌ 
വെള്ളം വറ്റിക്കാന്‍ ഇനിയും എത്ര കാത്തിരിക്കണം; തോമസ് ഐസക്കിനെ വേദിയിലിരുത്തി സുധാകരന്റെ വിമര്‍ശനം

ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ നടപടിയില്ലെന്ന വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. വെള്ളം വറ്റിക്കാന്‍ ഇത്രയേറെ സമയം കാത്തിരിക്കേണ്ടി വന്ന സമയും ഉണ്ടായിട്ടില്ലെന്ന്  ജി സുധാകരന്‍ പറഞ്ഞു. പ്രളയദുരിതാശ്വാസത്തിനുള്ള ലോട്ടറി പ്രകാശന ചടങ്ങില്‍ ധനമന്ത്രി തോമസ് ഐസകിനെ വേദിയിലിരുത്തിയാണ് സുധാകരന്റെ വിമര്‍ശനം. പണം നല്‍കേണ്ടവര്‍ അത് പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു

കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ സമയമെടുക്കുമെന്ന് ധനമന്ത്രി പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. കുട്ടനാട്ടിലെ മുഴുവന്‍ പമ്പുകളും വെള്ളത്തിനടിയിലാണ്. വെള്ളം വറ്റിക്കാന്‍ ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.മോട്ടോറുകള്‍ ഉണക്കി റീവൈന്‍ഡ് ചെയ്താല്‍ മാത്രമെ വെള്ളം വറ്റിക്കല്‍ നടപടിയുമായി മുന്നോട്ട് പോകാനാകു.  

പമ്പ് നന്നാക്കാനായി പാടശേഖരസമിതികള്‍ക്ക് 20,000 രൂപ വീതം നല്‍കും. ലഭ്യമായ പമ്പുകള്‍ ഉപയോഗിച്ച് എസി റോഡിലും കൈനകരി പഞ്ചായത്തിലും വെള്ളം വറ്റിക്കുകയാണ്. കിട്ടുന്ന പമ്പുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തിക്കുക എന്നതാണ് നിലപാടെന്ന് ഐസക് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com