സംസ്ഥാന കലോത്സവം ഉപേക്ഷിക്കില്ല; ആര്‍ഭാടം കുറച്ച് നടത്താന്‍ ആലോചന

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ 
സംസ്ഥാന കലോത്സവം ഉപേക്ഷിക്കില്ല; ആര്‍ഭാടം കുറച്ച് നടത്താന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തിയ്യതി മാറ്റി ആര്‍ഭാടം കുറച്ച് കലോത്സവം നടത്താനാണ് നിലവിലെ ആലോചന

പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ കലോത്സവം നടത്തില്ലെന്നും എന്നാല്‍ കായികമേള നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദുരന്തം കൂടുതല്‍ ആഘാതമേല്‍പ്പിച്ച ആലപ്പുഴയാണ് ഇത്തവണ സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇക്കാര്യത്തില്‍അധ്യാപക സംഘടനകളുടെ അഭിപ്രായമറിയുന്നതിനായി സര്‍ക്കാര്‍ ഈ മാസം ഏഴിന് ഗുണമേന്മാ പരിശോധനാസമിതി യോഗം വിളിച്ചിട്ടുണ്ട്.

ഡിസംബര്‍ അഞ്ചുമുതല്‍ ഒന്‍പത് വരെ ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ കലാമേളയും ഒക്ടോബര്‍ അവസാനം കണ്ണൂരില്‍ പ്രവൃത്തിപരിചയമേളയും നടത്താനായിരുന്നു തീരുമാനം. സംസ്ഥാന സ്‌കൂള്‍ കലാമേള ഒഴിവാക്കിയാല്‍ മത്സരങ്ങള്‍ ജില്ലാതലത്തില്‍ അവസാനിക്കുമെങ്കിലും കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടില്ല. ജില്ലാ മത്സരഫലം സംസ്ഥാനതലമായി ഫലമായി കണക്കാക്കി ഗ്രേസ് മാര്‍ക്ക് നല്‍കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com