സംസ്ഥാനത്ത് ഭരണസ്തംഭനം; അടിയന്തര സര്‍വകക്ഷിയോഗം വിളിക്കണം: ബിജെപി

സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനം വിലയിരുത്താന്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള
സംസ്ഥാനത്ത് ഭരണസ്തംഭനം; അടിയന്തര സര്‍വകക്ഷിയോഗം വിളിക്കണം: ബിജെപി

കൊച്ചി: സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനം വിലയിരുത്താന്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രി വിദേശത്ത് പോയതിന് പിന്നാലെ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയാണ് തീരുമാനിക്കുന്നതെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. 

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ല. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പരാതി മറച്ചുവെച്ച വൃന്ദാകാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്ത് ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായ സാഹചര്യം ഉടലെടുക്കും. ശനിയാഴ്ച നടക്കുന്ന ദേശീയനിര്‍വ്വാഹക സമിതി യോഗത്തിന് ശേഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷനായ ശേഷം ശ്രീധരന്‍പ്പിള്ള വിളിച്ചുചേര്‍ക്കുന്ന ആദ്യകോര്‍കമ്മിറ്റി  യോഗത്തിന് കൊച്ചിയില്‍ തുടക്കമായി. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാതെയാണ് കോര്‍കമ്മിറ്റിയിേലക്ക് പഴയ ജനറല്‍സെക്രട്ടറിമാരെ ഉള്‍പ്പെടെ പിള്ള വിളിച്ചിരിക്കുന്നത്.ദേശീയനിര്‍വ്വാഹക സമിതിക്ക് ശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.പുതിയ പട്ടികയില്‍ പുതുമുഖങ്ങള്‍ക്കായി പദവികള്‍ ഒഴിച്ചിടും. 

നിലവിലെ നാല് ജനറല്‍സെക്രട്ടറിമാര്‍ പുതിയ ഭാരവാഹി പട്ടികയിലും  ഉള്‍പ്പെടുത്തിയേക്കും,വക്താക്കളും വൈസ്പ്രസിഡന്റുമാരും  സെക്രട്ടറിമാരും മാറുമെന്നാണ് സൂചന. കെപി ശ്രീശന്‍ ജനറല്‍സെക്രട്ടറി പദത്തില്‍ തിരിച്ചെത്തിയേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com