മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി, നടക്കുന്നത് കച്ചവടം; രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

മെഡിക്കല്‍ വിദ്യാഭ്യാസ രംഗം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും സുപ്രിം കോടതി
മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി, നടക്കുന്നത് കച്ചവടം; രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ അനാശാസ്യ പ്രവണതകള്‍ക്കെതിരെ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. മെഡിക്കല്‍ വിദ്യാഭ്യാസ രംഗം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും സുപ്രിം കോടതി കുറ്റപ്പെടുത്തി. 

മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ തലവരിപ്പണം യാഥാര്‍ഥ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട മെഡിക്കല്‍ കൗണ്‍സിലും കുത്തഴിഞ്ഞ നിലയിലാണുള്ളത്. മെഡിക്കല്‍ കൗണ്‍സിലില്‍ തന്നെ ചില കരിങ്കാലികളുണ്ട്. ഇതൊന്നും അംഗീകരിക്കാവുന്ന കാര്യങ്ങള്‍ അല്ല. എന്നാല്‍ പലപ്പോഴും കോടതി പോലും നിസ്സഹായമായിപ്പോവുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. 

തിരുവനന്തപുരം എസ്ആര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് പികെ ദാസ് മെഡിക്കല്‍ കോളജ്, വയനാട് ഡി എം മെഡിക്കല്‍ കോളജ്, തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജ് എന്നീ നാല് കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിം കോടതിയുടെ വിമര്‍ശനം. ഈ കോളുകളിലെ 550 സീറ്റുകളിലേക്ക് പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്‍കിയ ഉത്തരവിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി ആണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com