ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ നമ്പി നാരയണന് അഭിവാദ്യമര്‍പ്പിച്ച് അബ്ദുള്‍ നാസര്‍ മദനി. എന്നെപ്പോലെ നിരന്തര ഭരണകൂട ഭീകരതക്ക് വിധേയരാക്കപ്പെട്ടിട്ടുള്ള പരശ്ശതം നിസ്സഹായര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നതാണ് ഈ വിധി-മദനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പരാതികള്‍ കുറേ ഏറെ ഉന്നയിക്കപ്പെട്ടുവെങ്കിലും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ശ്രീ ദീപക് മിശ്ര വിടപറയുന്നതിന്റെ മുന്‍പ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നുവെന്നും മദനി കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ