കണ്ണൂര്‍ വിമാനത്താവളം: ലൈസന്‍സിനായുള്ള അന്തിമഘട്ട പരിശോധനയിലേക്ക്

ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ രണ്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. 
കണ്ണൂര്‍ വിമാനത്താവളം: ലൈസന്‍സിനായുള്ള അന്തിമഘട്ട പരിശോധനയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന് മുന്നോടിയായുള്ള ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അവസാനഘട്ട പരിശോധനയാണിപ്പോള്‍ നടക്കുന്നത്. വിമാനത്താവളത്തില്‍ ഒരുക്കിയ എല്ലാ സംവിധാനങ്ങളെക്കുറിച്ചും സംഘം വിശദമായി പരിശോധിക്കും. ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ രണ്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. 

വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നല്‍കുന്നതിന് മുന്‍പുള്ള വ്യോമയാന മന്ത്രാലയത്തിന്റെ അവസാന പരിശോധനയാണ് പുരോഗമിക്കുന്നത്. വലിയ വിമാനങ്ങള്‍ റണ്‍വേയില്‍ ഇറക്കിയുള്ള പരിശോധന കൂടി വിജയിച്ചാല്‍ അടുത്ത മാസം അവസാനത്തോടെ കണ്ണൂരില്‍ നിന്ന് യാത്രാ വിമാനം പറന്നുയരുമെന്നാണ് വിവരം. 

ഇന്‍സ്ട്രുമെന്റെല്‍ ലാന്റിംങ് സിസ്റ്റം, ഡോപ്ലര്‍ വൈരിഹൈ ഫ്രീക്വന്‍സി ഓംനി റേഞ്ച്, മെറ്റ് പാര്‍ക്ക്, ഫയര്‍ ആന്റ് റെസ്‌ക്യൂ തുടങ്ങി വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്ന എല്ലാ സംവിധാനങ്ങളും സംഘം പരിശോധിക്കും. നേരത്തെ നടത്തിയ പരിശോധനക്ക് ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും ഉറപ്പു വരുത്തും. പരിശോധന നാളെ പൂര്‍ത്തിയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com