കേരളത്തിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ സെസ് പിരിക്കും, കേന്ദ്രസഹായം വേറെ, വിദേശ വായ്പയെടുക്കാന്‍ കേന്ദ്രത്തിന് അനുകൂല സമീപനമെന്ന് തോമസ് ഐസക്

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കാന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ സെസ് പിരിക്കാന്‍ ധാരണ. ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. 

കേന്ദ്ര ജിഎസ്ടിയിലാണ് കേരളത്തിനായുള്ള അധിക വിഭവ സമാഹരണത്തിന് സെസ് ഏര്‍പ്പെടുത്തുക. ഇക്കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. കേരളത്തെ മാത്രം ഉദ്ദേശിച്ചാണ് നിലവില്‍ സെസ് പിരിക്കുന്നതെന്നും ഭാവിയില്‍ സമാനമായ സാഹചര്യമുണ്ടായാല്‍ ഇതില്‍ മാറ്റം വരാമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തരുന്ന പ്രളയ ദുരിതാശ്വാസ സഹായത്തിനു പുറമേയായിരിക്കും സെസ്.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. വിദേശത്തുനിന്നു വായ്പയെടുക്കുന്നതിന് അനുകൂലമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്ന് തോമസ് ഐസക് അറിയിച്ചു. മറ്റു വിദേശ സഹായത്തിന്റെ കാര്യത്തില്‍ വിദേശകാര്യ മന്ത്രലായം ഉള്‍പ്പെടെയുള്ളവയാണ് തീരുമാനമെടുക്കേണ്ടത്. കേന്ദ്ര ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കേരളത്തിന് അനുകൂലമായ സമീപനമാണുണ്ടായതെന്ന് തോമസ് ഐസക് വ്യക്തമാക്കി.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com