ക്രിമിനൽ കേസുണ്ടെന്നതിന്റെ പേരിൽ പാസ്പോർട്ട് നിഷേധിക്കരുത്; തടഞ്ഞുവയ്ക്കാനും കഴിയില്ലെന്ന് ഹൈക്കോടതി

ക്രിമിനൽ കേസുണ്ടെന്നതിന്റെ പേരിൽ പാസ്പോർട്ട് നിഷേധിക്കരുത്; തടഞ്ഞുവയ്ക്കാനും കഴിയില്ലെന്ന് ഹൈക്കോടതി
ക്രിമിനൽ കേസുണ്ടെന്നതിന്റെ പേരിൽ പാസ്പോർട്ട് നിഷേധിക്കരുത്; തടഞ്ഞുവയ്ക്കാനും കഴിയില്ലെന്ന് ഹൈക്കോടതി

കൊ​ച്ചി: ക്രി​മി​ന​ൽ കേസുണ്ടെന്നതിന്റെ പേരിൽ പാസ്പോർട്ട് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. പാ​സ്​​പോ​ർ​ട്ട്​ നി​ഷേ​ധി​ക്കാ​നോ പി​ടി​ച്ചെ​ടു​ക്കാ​നോ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കു​ക​യോ കോ​ട​തി ന​ട​പ​ടി​ക​ളു​ണ്ടാ​വു​ക​യോ വേ​ണ​മെ​ന്നും ഹൈക്കോടതി വ്യക്തമാക്കി. കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന പേ​രി​ൽ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്ത​തി​നെ​തി​രെ കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ൽ​കി​യ ഹ​ർജി​യി​ലാ​ണ് സിം​ഗിൾ ബെഞ്ചിന്റെ ഉ​ത്ത​ര​വ്.

പാ​സ്പോ​ർ​ട്ടി​നു​ള്ള പൊ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ കേ​സ് ഏ​ത്​ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കണം.  ഇ​തി​ന്​ ഡി​ജി​പി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോടതി നിർദേശിച്ചു. 

2014 ന​വം​ബ​റി​ലാ​ണ് മുഹമ്മദ് ത​ത്​​കാ​ൽ സ്കീ​മി​ൽ പാ​സ്പോ​ർ​ട്ട് എ​ടു​ത്ത​ത്. വി​ദേ​ശ​ത്തു പോയ ഇ​യാ​ൾ കഴിഞ്ഞ ജനുവരിയിൽ മടങ്ങിയെത്തി. എ​ന്നാ​ൽ, വ​ള​യം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഹ​ര​ജി​ക്കാ​ര​നെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ടെ​ന്നാ​രോ​പി​ച്ച്​ എ​യ​ർ​പോ​ർ​ട്ടി​ലെ പോ​ർ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ഒാ​ഫി​സ​ർ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ക്കുകയായിരുന്നു. 

താ​ൻ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നി​ല്ലെ​ന്നും പി​ന്നീ​ട് പ്ര​തി​ചേ​ർ​ത്ത വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നുമാണ് മുഹമ്മദ് ബോധിപ്പിച്ചത്. അ​തേ​സ​മ​യം, പൊ​ലീ​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കേ​സു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ര​ണ്ടു​ത​വ​ണ ഹ​ർജി​​ക്കാ​ര​​െൻറ നാ​ട്ടി​ലെ വി​ലാ​സ​ത്തി​ൽ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും മ​റു​പ​ടി​യോ വി​ശ​ദീ​ക​ര​ണ​മോ ല​ഭി​ച്ചി​ല്ലെ​ന്ന് റീ​ജ​ന​ൽ പാ​സ്പോ​ർ​ട്ട് ഒാ​ഫി​സ​ർ മ​റു​പ​ടി ന​ൽ​കി. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം നീ​ണ്ടു​പോ​കു​ന്ന കേ​സു​ക​ളി​ലൊ​ക്കെ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി പാ​സ്പോ​ർ​ട്ട് ത​ട​ഞ്ഞു​വെ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com