രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടി; ആരെങ്കിലും വന്ന് എന്തെങ്കിലും ചെയ്താലോ; കോടീശ്വരിയായതിന്റെ അമ്പരപ്പ് മാറാതെ വത്സല

ഓണം ബംബറിന്റെ പത്ത് കോടി രൂപ അടിച്ചതിന്റെ അമ്പരപ്പിലാണ് തൃശൂര്‍ സ്വദേശിനിയായ വത്സല വിജയന്‍
രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടി; ആരെങ്കിലും വന്ന് എന്തെങ്കിലും ചെയ്താലോ; കോടീശ്വരിയായതിന്റെ അമ്പരപ്പ് മാറാതെ വത്സല

ണം ബംപറിന്റെ പത്ത് കോടി രൂപ അടിച്ചതിന്റെ അമ്പരപ്പിലാണ് തൃശൂര്‍ സ്വദേശിനിയായ വത്സല വിജയന്‍. താനെടുത്ത നമ്പറിനാണ് പത്ത് കോടി എന്നറിഞ്ഞപ്പോള്‍ രാത്രി ഉറങ്ങാതെ ഇരുന്ന് കഴിച്ചുകൂട്ടുകയായിരുന്നു. കോടീശ്വരിയായി മാറിയ തന്നെ ആരെങ്കിലും വന്ന് എന്തെങ്കിലും ചെയ്താലോ എന്ന പേടി കാരണമാണ് ഉറങ്ങാതിരുന്നത്. 

രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. വിധവയായി ജീവിക്കുന്ന 58കാരിയായ അവര്‍ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള  ഭാഗ്യമാണ് ഓണം ബംബറിന്റെ രൂപത്തിലെത്തിയത്. ഇപ്പോള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. ഇടയ്ക്കിടെ ലോട്ടറി എടുക്കാറുണ്ടെന്ന് വത്സല പറയുന്നു. ഒരു മാസം മുന്‍പാണ് തൃശൂരില്‍ വച്ച് ഓണം ബംബര്‍ എടുത്തത്. അടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഭാഗ്യം തുണച്ചതില്‍ അതിയായ സന്തോഷമുണ്ട്. 

ഒരു പെണ്‍കുട്ടിയും രണ്ടാണ്‍കുട്ടികളുമാണ് വത്സലയ്ക്കുള്ളത്. മക്കളില്‍ രണ്ട് പേരുടെ വിവാഹം കഴിഞ്ഞു. ഇനി ഒരാള്‍ക്കൂടി ഉണ്ട് വിവാഹം കഴിക്കാന്‍. വീട് വയ്ക്കുന്നതിനൊപ്പം ഈ വിവാഹവും നടത്തണമെന്ന് വത്സല പറഞ്ഞു. 

അമ്മയ്ക്ക് വന്ന ഭാഗ്യത്തില്‍ മക്കളും ഹാപ്പിയാണ്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലേക്കും ഒരു തുക സംഭാവന നല്‍കുമെന്ന് മക്കള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com