ഹെല്‍മറ്റ് വച്ച് ചിന്‍ സ്ട്രാപ് ഇടാതെയുള്ള യാത്രയ്ക്കു പിടി വീഴും; ഇടതു വശത്തെ ഓവര്‍ടേക്കങ്ങിനും നടപടി; ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ഹെല്‍മറ്റ് വച്ച് ചിന്‍ സ്ട്രാപ് ഇടാതെയുള്ള യാത്രയ്ക്കു പിടി വീഴും; ഇടതു വശത്തെ ഓവര്‍ടേക്കങ്ങിനും നടപടി; ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ നിര്‍ദേശം. ഗതാഗത നിയമ ലംഘനങ്ങളെക്കുറിച്ച് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് വ്യാപകമായ പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് പൊലീസ് സേനയ്ക്കു നിര്‍ദേശം നല്‍കുന്നതെന്ന് ഡിജിപി പറഞ്ഞു.

ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, ഹെല്‍മറ്റ് വച്ചിട്ടുണ്ടെങ്കിലും ചിന്‍ സ്ട്രാപ് ഇടാതെയുള്ള യാത്ര എന്നിവയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇടതുവശത്തൂകൂടെയുള്ള ഓവര്‍ടേക്കിങ്, വണ്‍വേ തെറ്റിച്ചുള്ള ഡ്രൈവിങ്, രണ്ടു വാഹനങ്ങള്‍ക്കിടയിലൂടെയുള്ള അലക്ഷ്യമായ ഡ്രൈവിങ് എന്നിവയ്‌ക്കെതിരെയും നടപടിക്കു നിര്‍ദേശമുണ്ട്. 

സീബ്രാ ലൈന്‍ മുറിച്ചു കടക്കുന്നവര്‍ക്കായി വാഹനം നിര്‍ത്തിക്കൊടുക്കാതിരിക്കല്‍, അമിത വേഗം, അപകടകരമായ ഓവര്‍ടേക്കിങ്, എതിര്‍വശത്തുനിന്നു വാഹനം വരുമ്പോഴുള്ള ഓവര്‍ടേക്കങ്, റോഡിലെ മഞ്ഞ-വെള്ള വരകള്‍ക്കു പുറത്തുകൂടിയുള്ള ഡ്രൈവിങ്, സിഗ്നല്‍ തെറ്റിക്കല്‍, ലെയ്ന്‍ ട്രാഫിക് ചട്ടങ്ങള്‍ പാലിക്കാതിരിക്കുക എന്നിവയ്‌ക്കെതിരിയും നടപടി വരും. 

ട്രാഫിക് ബ്ലോക്കുകളില്‍ ക്യൂ പാലിക്കാതിരിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയുന്നതിന് ജില്ലാ പൊലീസ് മേധാവി ജാഗ്രത പാലിക്കണം. ട്രാഫിക് ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നും പൊലീസ് മേധാവിയുടെ നിര്‍ദേശത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com