മന്ത്രിക്ക് പരാതി നല്‍കിയ റേഷന്‍ വ്യാപാരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി;  കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു.കെ.വര്‍ഗീസിനെ ഭക്ഷ്യവകുപ്പ് സസ്‌പെന്റ് ചെയ്തു
മന്ത്രിക്ക് പരാതി നല്‍കിയ റേഷന്‍ വ്യാപാരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി;  കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു.കെ.വര്‍ഗീസിനെ ഭക്ഷ്യവകുപ്പ് സസ്‌പെന്റ് ചെയ്തു. റേഷന്‍ വ്യാപാരിയെ ടെലിഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഭക്ഷ്യവകുപ്പ് സെക്രട്ടറിയാണ് നടപടിയെടുത്തത്. 

തനിക്കെതിരെ ഭക്ഷ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കി എന്നാരോപിച്ചായിരുന്നു സപ്ലൈ ഓഫീസര്‍ വ്യാപാരിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് വ്യാപാരി ഭക്ഷ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com