മോഷണ ദൃശ്യങ്ങൾ വൈറലായി ; തൊണ്ടിമുതലുമായി പ്രതി സ്റ്റേഷനിലെത്തി

മോഷണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ, പ്രതി മോഷണ വസ്തുവുമായി നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരായി
മോഷണ ദൃശ്യങ്ങൾ വൈറലായി ; തൊണ്ടിമുതലുമായി പ്രതി സ്റ്റേഷനിലെത്തി

കോഴിക്കോട് : മോഷണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ, പ്രതി മോഷണ വസ്തുവുമായി നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട് പുതിയ സ്റ്റാൻഡിനു സമീപത്തെ കാഞ്ചാസ് ബിൽ‍ഡിങ്ങിനു സമീപത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ചയാളാണ് തൊണ്ടിമുതലുമായി നേരിട്ട് ഹാജരായത്. 

നരിക്കുനി പാറന്നൂർ കാരക്കുന്നുമ്മൽ വീട്ടിൽ രൂപേഷാണ് ബൈക്ക് മോഷ്ടിച്ചത്. മോഷണ ദൃശ്യങ്ങൾ  സോഷ്യൽ മീഡിയയിൽ  വൈറലായതോടെയാണ് പ്രതി ബൈക്കുമായി സ്റ്റേഷനിൽ എത്തിയതെന്നു കസബ എസ്ഐ വി. സിജിത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com