വാഹനങ്ങളിൽ അത്ര 'ഡെക്കറേഷൻ' വേണ്ട ; പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ടൂറിസ്റ്റ് ബസുകളിലടക്കം വലിയ തുക ചെലവിട്ട് ലൈറ്റും സൗണ്ടും സ്ഥാപിക്കുന്നതു തടയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : വാഹനങ്ങളിൽ തലങ്ങും വിലങ്ങും ലൈറ്റും ഹോണും ഘടിപ്പിക്കുന്നവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്.  ട്രാൻസ്പോർട് കമ്മിഷണറുടെ നിർദേശമനുസരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ വ്യാപക പരിശോധന തുടങ്ങി. അമിതമായ ലൈറ്റും സൗണ്ടും ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ചു അപകടങ്ങൾക്ക് വഴിയൊരുക്കുന്നത് ഒഴിവാക്കാനാണ് നടപടി. 

ടൂറിസ്റ്റ് ബസുകളിലടക്കം വലിയ തുക ചെലവിട്ട് ലൈറ്റും സൗണ്ടും സ്ഥാപിക്കുന്നതു തടയും. വിനോദയാത്രകൾക്കു അമിത ലൈറ്റും സൗണ്ടും ഉള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതു നിയന്ത്രിക്കും. അതതു ജില്ലകളിലെ ടൂറിസ്റ്റ് വാഹനങ്ങൾ തന്നെ ഉപയോഗിക്കണമെന്നു നിർദേശം നൽകും.

ടൂറിസ്റ്റ് ബസുകൾക്കു പുറത്തും അകത്തുമായി എൽഇഡി ലൈറ്റുകൾ ഘടിപ്പിക്കാൻ അനുവദിക്കില്ല. അമിത ശബ്ദത്തിൽ പാട്ടു വച്ചു യാത്ര ചെയ്താലും പിഴ ഈടാക്കും. ബൈക്കുകളിൽ അടക്കം വലിയ ശബ്ദത്തിലുള്ള ഹോണുകൾ അനുവദിക്കില്ല. ഇത്തരം ഹോണുകൾ ഘടിപ്പിക്കുന്ന വർക്‌ ഷോപ്പുകൾക്കെതിരെയും നടപടിയുണ്ടാകും. വാഹനങ്ങൾ വാങ്ങിയ ശേഷമുള്ള എക്സ്ട്രാ ലൈറ്റിങ് പൂർണമായും തടയാൻ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

വാഹനങ്ങളിൽ തലങ്ങും വിലങ്ങും ലൈറ്റും ഹോണും ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ 75 കേസുകൾ റജിസ്റ്റർ ചെയ്ത് 68,000 രൂപ പിഴ ഈടാക്കിയതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com