തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങൾ എന്നിവയിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അച്ചടി മാധ്യമങ്ങളിലും നിയന്ത്രണമുണ്ട്.
അച്ചടിമാധ്യമങ്ങളിൽ ഇക്കാലയളവിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കണമെങ്കിൽ സംസ്ഥാന/ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ( എംഎസിഎംസി ) യുടെ മുൻകൂർ അനുമതി വാങ്ങണം. കേരളത്തിൽ ഏപ്രിൽ 22 നും 23 നും നിർബന്ധമായും ഈ നിബന്ധന പാലിക്കണം. മുൻകൂർ സർട്ടിഫിക്കേഷൻ ലഭിക്കാൻ പരസ്യങ്ങൾ എംസിഎംസിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 19നു വൈകുന്നേരം ആറുവരെയാണ്.
പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളിൽ എതിർകക്ഷികൾക്ക് മറുപടി നൽകാൻ അവസരം ലഭിക്കാത്തവിധത്തിൽ തെറ്റായ ആക്ഷേപങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ