അമ്മയെ കാണണമെന്ന് പറഞ്ഞു, ആറു വയസ്സുകാരനെ ക്രൂരമായി തല്ലി, ശരീരത്തിൽ മർദനത്തിന്റെ പാടുകൾ; പിതാവ് അറസ്റ്റിൽ
കൊച്ചി: ആറുവയസ്സുകാരനെ മര്‍ദിച്ച് പരിക്കേൽപിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. പെരുമ്പാവൂർ രായമംഗലം വില്ലേജില്‍ കീഴില്ലം കരയില്‍ ത്രിവേണി നെല്ലിപ്പറമ്പ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന മുനിസ്വാമിയാണ് (33) അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പിണങ്ങിപ്പിരിഞ്ഞ് കഴിയുകയാണ്.
കുട്ടി അമ്മയെ കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞ് വാശിപിടിച്ചതിലുള്ള വിരോധമാണ് പീഡനകാരണമെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഏഴിന് വാടക വീടിന്റെ മുൻവശത്തുളള മുറ്റത്തുവെച്ച് കുട്ടിയെ പ്രതി മരവടികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയിലും ശരീരത്തിന്റെ പല ഭാഗത്തും മർദനത്തിന്റെ പാടുകളുണ്ട്.
മാനസികമായും ശാരീരികമായും പീഡിപ്പിച്ച പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി കുറുപ്പംപടി സി ഐ കെ ആര് മനോജ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ