വിവി പാറ്റ് മെഷീനുള്ളില്‍ പാമ്പ്  കയറിക്കൂടി ; വോട്ടെടുപ്പിനിടെ പരിഭ്രാന്തി

കണ്ണൂര്‍ മയ്യില്‍ കണ്ടക്കൈയിലെ പോളിങ് ബൂത്തില്‍ നിന്നാണ് വിവി പാറ്റ് മെഷീനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : രാവിലെ കനത്ത പോളിങ് പുരോഗമിക്കുന്നതിനിടെ വിവി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ മയ്യില്‍ കണ്ടക്കൈയിലെ പോളിങ് ബൂത്തില്‍ നിന്നാണ് വിവി പാറ്റ് മെഷീനുള്ളില്‍ ഒളിച്ചിരുന്ന പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. പോളിങ് ഓഫീസര്‍മാരും വോട്ട് ചെയ്യാന്‍ വന്നവരും ആദ്യം പരിഭ്രാന്തരായെങ്കിലും വോട്ട് ചെയ്യാനല്ലാതെ ബൂത്തിലെത്തിയ 'അതിഥി'യെ കയ്യോടെ പുറത്ത് കളഞ്ഞു. പിന്നെ പതിവ് പോലെ വോട്ടെടുപ്പ് തുടര്‍ന്നു. 

വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ കേരളത്തില്‍ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ്. എല്‍ഡിഎഫിന്റെ പി കെ ശ്രീമതിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനും തമ്മിലാണ് മണ്ഡലത്തില്‍ പോരാട്ടം. സി കെ പദ്മനാഭനാണ് ബിജെപി സ്ഥാനാര്‍ത്ഥി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com