പന്തെടുക്കാന്‍ ഇറങ്ങിയ ബാലന്‍ കിണറ്റില്‍ വീണ് മരിച്ചു

വീടിനു സമീപത്തുള്ള പറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കവെയാണ് അപകടം
പന്തെടുക്കാന്‍ ഇറങ്ങിയ ബാലന്‍ കിണറ്റില്‍ വീണ് മരിച്ചു

തിരുവനന്തപുരം: പന്തെടുക്കാന്‍ ഇറങ്ങിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു. മണ്ണന്തല മുക്കോല മീനങ്കാണിവിള വീട്ടില്‍ ആന്റണിയുടെ മകന്‍ കെവിന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. 

വീടിനു സമീപത്തുള്ള പറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കിണറ്റില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കവെയാണ് അപകടം. കാല്‍ വഴുതി കിണറ്റില്‍ വീണ ബാലനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com