മത്തിയെ 'കാണാനില്ല'; സൂക്ഷ്മ രഹസ്യങ്ങള്‍ തേടി ഗവേഷകര്‍

മത്തി അപ്രതക്ഷ്യമാവുന്നതിലേക്ക് നയിക്കുന്ന രഹസ്യങ്ങള്‍ തേടി ഗവേഷകര്‍ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തില്‍ ചൊവ്വാഴ്ച ഒത്തുകൂടും
മത്തിയെ 'കാണാനില്ല'; സൂക്ഷ്മ രഹസ്യങ്ങള്‍ തേടി ഗവേഷകര്‍

കൊച്ചി: മത്തിയുടെ ലഭ്യതയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലിന് പിന്നിലെ കാരണങ്ങള്‍ തേടി ഗവേഷകര്‍. മത്തി അപ്രതക്ഷ്യമാവുന്നതിലേക്ക് നയിക്കുന്ന രഹസ്യങ്ങള്‍ തേടി ഗവേഷകര്‍ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തില്‍ ചൊവ്വാഴ്ച ഒത്തുകൂടും. 

മത്തി ലഭ്യതയെ സ്വാധീനിക്കുന്നത് എല്‍നിനോ-ലാനിനോ പ്രതിഭാസമാണെന്ന് കേന്ദ്ര സമുദ്ര മത്സ്യയ ഗവേഷണ സ്ഥാപനം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, കലലിലെ സൂക്ഷ്മ പാരിസ്ഥിതിക ഘടങ്ങള്‍ എങ്ങനെയാണ് മത്തിയെ സ്വാധീനിക്കുന്നത് എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. 

ഇതേ തുടര്‍ന്നാണ് മറ്റ് ഗവേഷക സ്ഥാപനങ്ങളിലുള്ളവരെ കൂടി പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം, സമുദ്ര പ്രതിഭാസം, മത്തിയുടെ ജൈവ ശാസ്ത്രം, സാമൂഹിക-സാമ്പത്തിക കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. മത്തിയുടെ ലഭ്യതയിലുണ്ടാവുന്ന കുറവ് മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരത്തെ എങ്ങനെ ബാധിക്കുമെന്നതും പഠന വിധേയമാക്കും. 

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി, ഹൈദരാബാദിലെ ഇന്ത്യന്‍ നാഷ്ണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസസ്, ഐഎസ്ആര്‍ഒയ്ക്ക് കീഴിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചര്‍ച്ചയ്‌ക്കെത്തും. മത്തിയുടെ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷം 39 ശതമാനത്തിന്റെ കുറവുണ്ടായതായാണ് സിഎംഎഫ്ആര്‍ഐയുടെ കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com