മൂ​വാ​റ്റു​പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞു; വെ​ള്ളത്തിൽ മുങ്ങി വൈ​ക്കം- ത​ല​യോ​ല​പ്പ​റ​മ്പ് റോഡ്  

കോ​ട്ട​യം– ചേ​ർ​ത്ത​ല റോ​ഡി​ലും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി
മൂ​വാ​റ്റു​പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞു; വെ​ള്ളത്തിൽ മുങ്ങി വൈ​ക്കം- ത​ല​യോ​ല​പ്പ​റ​മ്പ് റോഡ്  

കോ​ട്ട​യം: ക​ന​ത്ത മ​ഴയിൽ മൂ​വാ​റ്റു​പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞതിനെത്തുടർന്ന് വൈ​ക്കം- ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​ൽ വെ​ള്ളം ക​യ​റി. ഇ​ള​ങ്കാ​വ് ദേ​വീ ക്ഷേ​ത്രം വെ​ള്ള​ത്തി​ൽ മു​ങ്ങിയ നിലയിലാണ്. ആ​റി​നു തീ​ര​ത്തു​ള്ള വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

വൈകിട്ടോടെ മ​ഴ ശ​ക്ത​മാ​യി പെ​യ്യാ​ൻ തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മൂ​വാ​റ്റു​പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞ​ത്. വൈകിട്ട് ഏഴരയോടെയാണ് റോ​ഡി​ൽ‌ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​ത്. കു​മ​ര​ക​ത്തും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നിട്ടുണ്ട്. കോ​ട്ട​യം– ചേ​ർ​ത്ത​ല റോ​ഡി​ലും വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com