ഇടുക്കി : വിവാഹിതയായ കാമുകിയുടെ നഗ്നചിത്രം ഡിവൈഎസ്പിക്ക് അയച്ചുകൊടുത്ത കാമുകന് അറസ്റ്റിലായി. കാഞ്ചിയാര്‍ പേഴും കണ്ടം കുമ്പളന്താനത്ത് റോബിനാണ് അറസ്റ്റിലായത്.
കേറ്ററിങ് ജീവനക്കാരനായ റോബിനും വിവാഹിതയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. അടുപ്പം മുതലെടുത്ത് യുവതിയുടെ നഗ്നദൃശ്യം ഇയാള്‍ കൈക്കലാക്കി. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താനായി നഗ്നദൃശ്യം അടങ്ങിയ മെമ്മറി കാര്‍ഡ് ഇയാള്‍ കട്ടപ്പന ഡിവൈഎസ്പിക്കും യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.
സ്വന്തം വിലാസം വെക്കാതെ യുവതിയുമായി അവിഹിത ബന്ധമുള്ള അധ്യാപകന്റെ ഭാര്യ അയക്കുന്ന കത്ത് എന്ന പേരിലാണ് എല്ലാവര്ക്കും തപാല്‍ മാര്‍ഗം കത്ത് ലഭിച്ചത്. കത്തുലഭിച്ച കട്ടപ്പന ഡിവൈഎസ്പി രാജ്മോഹന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കത്തിനു പിന്നില്‍ റോബിനാണെന്ന് കണ്ടെത്തിയ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കത്തയച്ചത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായി കത്തും മെമ്മറി കാര്‍ഡും ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ