പാലാരിവട്ടം പാലം അഴിമതി: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍

സൂരജ് ഉള്‍പ്പെടെ നാലു പേരെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. അഴിമതി, വഞ്ചന, ഗൂഢാലോചന, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി
പാലാരിവട്ടം പാലം അഴിമതി: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍. സൂരജ് ഉള്‍പ്പെടെ നാലു പേരെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. അഴിമതി, വഞ്ചന, ഗൂഢാലോചന, പൊതുപണം ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി.

മേല്‍പ്പാലം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, പണിയുടെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിയുടെ പ്രോജക്ട്‌സ് എംഡി സുമിത് ഗോയല്‍, പദ്ധതിയുടെ നിര്‍മാണ ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരെയാണ് വിജിലന്‍സ് സംഘം അറസ്റ്റ്് ചെയ്തത്. പതിനേഴു പേരെയാണ് വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. 

ടിഒ സൂരജ് പൊതുമരാമത്ത് വകുപ്പു സെക്രട്ടറിയായിരുന്ന കാലത്താണ് പദ്ധതിക്കു കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫണ്ട് വിനിയോഗത്തിലും ചട്ടലംഘനം ഉണ്ടെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍.

അഴിമതിയുമായി ബന്ധപ്പെട്ട് ടിഒ സൂരജിനെ ഇന്നലെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com