ഒരു കിലോ മുരിങ്ങക്കായയ്ക്ക് 300, ക്യാരറ്റിന് 70; പച്ചക്കറി വില പൊളളുമ്പോള്‍ 'താരമായി' കൂര്‍ക്ക

കൈപൊളളുന്ന പച്ചക്കറി വിലയില്‍ ജനത്തിന് ആശ്വാസം നല്‍കി കൂര്‍ക്ക
ഒരു കിലോ മുരിങ്ങക്കായയ്ക്ക് 300, ക്യാരറ്റിന് 70; പച്ചക്കറി വില പൊളളുമ്പോള്‍ 'താരമായി' കൂര്‍ക്ക

കൊച്ചി: കൈപൊളളുന്ന പച്ചക്കറി വിലയില്‍ ജനത്തിന് ആശ്വാസം നല്‍കി കൂര്‍ക്ക. കിലോയ്ക്ക് 40 രൂപയാണ് കൂര്‍ക്കയുടെ മാര്‍ക്കറ്റ് വില. സീസണ്‍ ആയതോടെ പാലക്കാട്, കോങ്ങാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂര്‍ക്ക എത്തുന്നത്.

കഴിഞ്ഞ ആഴ്ച വരെ 80 രൂപയില്‍ നിന്നിരുന്ന കൂര്‍ക്കയാണ് ഇപ്പോള്‍ 40 രൂപയിലേക്ക് താഴ്ന്നത്. കൂര്‍ക്കയുടെ വരവ് വര്‍ധിച്ചതാണ് വില കുറയാന്‍ കാരണം. അതേസമയം സവാളയ്ക്ക് പുറമേ ക്യാരറ്റ്, മുരിങ്ങക്കായ എന്നിവയുടെ വിലയും കുതിച്ചുയര്‍ന്നു.70 രൂപയാണ് ഒരു കിലോ ക്യാരറ്റിന്റെ വില. ഒരു കിലോ മുരിങ്ങക്കായയ്ക്ക് 300 രൂപയായി വില ഉയര്‍ന്നതായി വ്യാപാരികള്‍ പറയുന്നു.ബീന്‍സ്, അച്ചിങ്ങ, പാവയ്ക്ക് എന്നിവയുടെ വിലയും 50 രൂപയ്ക്ക് മുകളിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com