മാലപൊട്ടിച്ചു കടന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ വീട് വളഞ്ഞ് പൊലീസ്, മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്ന സ്ഥിരം കള്ളന്‍ പിടിയിലായത് ഇങ്ങനെ

എണ്‍പതുകാരിയുടെ മാലപൊട്ടിച്ച് കടന്ന കള്ളനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്
മാലപൊട്ടിച്ചു കടന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ വീട് വളഞ്ഞ് പൊലീസ്, മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്ന സ്ഥിരം കള്ളന്‍ പിടിയിലായത് ഇങ്ങനെ

കൊല്ലം: എണ്‍പതുകാരിയുടെ മാലപൊട്ടിച്ച് കടന്ന കള്ളനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കൊല്ലം ശൂരനാട് പൊലീസിനെ സഹായിച്ചത്. വര്‍ഷങ്ങളായി മോഷണം പതിവാക്കിയിരുന്ന കൊല്ലം കുലശേഖരം സ്വദേശി നിസാര്‍ ആദ്യമായിട്ടാണ് പിടിക്കപെടുന്നത്.


വഴി അരികില്‍ ആടിനെ തീറ്റുകയായിരുന്ന ശുരനാട് തെക്ക് സ്വദേശിനി ഭാര്‍ഗവി അമ്മയുടെ മാലയാണ് സ്‌കൂട്ടറിലെത്തി സീസര്‍ പൊട്ടിച്ചത്. എണ്‍പതുകാരിയെ മര്‍ദിച്ച് തള്ളിയിട്ട ശേഷമാണ് കള്ളന്‍ ഒന്നര പവന്‍മാലയുമായി കടന്നത്. വിവരമറിഞ്ഞെത്തിയ ശൂരനാട് പൊലീസ്  സമീപത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കരുനാഗപ്പള്ളി കുലശേഖരം സ്വദേശി നിസാറാണ് കള്ളനെന്ന് തിരിച്ചറിഞ്ഞു. വീടു  വളഞ്ഞ് പ്രതിയെ പിടികൂടി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നിസാര്‍ വര്‍ഷങ്ങളായി മോഷണം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വള്ളികുന്നം,കായംകുളം എന്നീ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ടു മാല മോഷണങ്ങള്‍ക്കു പിന്നില്‍ നിസാറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com