ഓണ്‍ലൈന്‍ കോണ്ടം വിൽപ്പനയിൽ വൻ വർധന ; ഓൺലൈനായി ഗർഭനിരോധന ഉറ വാങ്ങുന്നവരുടെ മുൻനിരയിൽ കേരളത്തിലെ ഈ ജില്ലകളും

കടകളില്‍ വൈവിധ്യങ്ങള്‍ ലഭ്യമല്ലാത്തതും നേരിട്ട് വാങ്ങാനുള്ള മടിയുമാണ് ആളുകളെ ഓണ്‍ലൈന്‍ പര്‍ച്ചേസിലേക്ക് ആകര്‍ഷിക്കുന്നത്
ഓണ്‍ലൈന്‍ കോണ്ടം വിൽപ്പനയിൽ വൻ വർധന ; ഓൺലൈനായി ഗർഭനിരോധന ഉറ വാങ്ങുന്നവരുടെ മുൻനിരയിൽ കേരളത്തിലെ ഈ ജില്ലകളും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ​ഗർഭനിരോധന ഉറ (കോണ്ടം)  വില്‍പ്പന കൂടുതലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലപ്പുറവും എറണാകുളവും. പ്രമുഖ ഇ- കൊമേഴ്‌സ് സ്ഥാപനം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറു നഗരങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് മൂലം ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

കടകളില്‍ കോണ്ടങ്ങളുടെ വൈവിധ്യങ്ങള്‍ ലഭ്യമല്ലാത്തതും നേരിട്ട് വാങ്ങാനുള്ള മടിയുമാണ് കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ പര്‍ച്ചേസിലേക്ക് ആകര്‍ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടുകളിലെ സ്വകാര്യതയും ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്ന് കോണ്ടം വാങ്ങുന്നതിന് കാരണമാകുന്നുണ്ട്.  

ഓണ്‍ലൈനില്‍ ​ഗർഭനിരോധന ഉറയ്ക്കായുള്ള പത്ത് ഓർഡറുകളിൽ എട്ട് എണ്ണവും മലപ്പുറവും എറണാകുളവും പോലുള്ള നഗരങ്ങളില്‍ നിന്നാണ്. ലൈംഗിക കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ പുലർത്തുന്ന മടിയും കടകളില്‍ നിന്ന് കോണ്ടം വാങ്ങിക്കുന്നതില്‍ നിന്ന് ആളുകളെ വിലക്കുന്നതായി സ്‌നാപ്ഡീല്‍ വക്താവ് പറഞ്ഞു.

എറണാകുളത്തിനും മലപ്പുറത്തിനും പുറമെ ഇംഫാല്‍, മോഗ, ഐസ്വാള്‍, അഗര്‍ത്തല, ഷില്ലോങ്, ഹിസാര്‍, ഉദയ്പൂര്‍, ഹിസ്സര്‍, കാണ്‍പൂര്‍ തുടങ്ങിവയാണ് കോണ്ടം വാങ്ങാനായി ഓണ്‍ലൈനെ കൂടുതൽ ആശ്രയിക്കുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com