ടിവി ചാനല്‍ മാറ്റുന്നതില്‍ തര്‍ക്കം, അനുജന്‍ അമ്മിക്കല്ലു കൊണ്ട് ഇടിച്ചു; ജ്യേഷ്ഠന് ദാരുണാന്ത്യം

അനുജന്റെ അമ്മിക്കല്ലുക്കൊണ്ടുളള ഇടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ഇടുക്കി: അനുജന്റെ അമ്മിക്കല്ലുക്കൊണ്ടുളള ഇടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. ഇടുക്കി കൊന്നത്തടി കമ്പിളിലൈന്‍ സ്വദേശി വെളളയാമ്പല്‍ ജോസഫാണ് മരിച്ചത്. 26 വയസ്സായിരുന്നു.

ഇന്ന് വൈകീട്ടായിരുന്നു സംഭവം. ജോസഫിന്റെ ഇളയ സഹോദരന്‍ ജ്വോഷ്വ ആണ് ആക്രമണം നടത്തിയത്. ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുപിതനായ അനുജന്‍ അമ്മിക്കല്ലു കൊണ്ട് ജ്യേഷ്ഠനെ ആക്രമിക്കുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു. 

ആക്രമണം നടക്കുന്ന സമയത്ത് മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. ഇരുവരും ആശുപത്രിയില്‍ ആയിരുന്നു. ജ്യേഷ്ഠനും അനുജനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുളളൂവെന്നും പൊലീസ് പറയുന്നു. ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആദ്യം കയ്യാങ്കളിയിലും പിന്നീട് ആക്രമണത്തിലും കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആദ്യം അടിമാലി സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com