'സംഘപരിവാറിന്റ ഐടി സെല്‍ ക്യാമ്പയിന്‍'; അയ്ഷ റെന്നയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഫെയ്‌സ്ബുക്ക്

പൗരത്വ നിയമഭേദഗതിക്ക് എതിരെ ജാമിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ത്ഥിനി അയ്ഷ റെന്നക്കെതിരെ ഫെയ്‌സ്ബുക്ക് നടപടി
'സംഘപരിവാറിന്റ ഐടി സെല്‍ ക്യാമ്പയിന്‍'; അയ്ഷ റെന്നയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ഫെയ്‌സ്ബുക്ക്

പൗരത്വ നിയമഭേദഗതിക്ക് എതിരെ ജാമിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ത്ഥിനി അയ്ഷ റെന്നക്കെതിരെ ഫെയ്‌സ്ബുക്ക് നടപടി. അയ്ഷയുടെ അക്കൗണ്ട് ഒരു മാസത്തേക്ക് ഫെയ്‌സ്ബുക്ക് തടഞ്ഞുവടച്ചു. കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുന്നു എന്നാണ് അയ്ഷയ്ക്ക് ഫെയ്‌സ്ബുക്ക് നല്‍കിയ സന്ദേശം. 

ട്വിറ്ററിലൂടെയാണ് അയ്ഷ ഇത് അറിയിച്ചിരിക്കുന്നത്. സംഘപരിവാറിന്റെ ഐടി സെല്ലിന്റെ മേല്‍നോട്ടത്തില്‍ നടന്ന ക്യാമ്പയിന്റെ ഫലമായാണ് തന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തതെന്ന് അയ്ഷ ആരോപിച്ചു. 

തനിക്കും കുടുംബത്തിനും എതിരെ സംഘടിതമായ ആക്രമണം നടക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആയിഷ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com