പൗരത്വനിയമഭേദഗതിക്കെതിരെ സിപിഎം പ്രമേയം, കീറിയെറിഞ്ഞ് ബിജെപി കൗണ്‍സിലര്‍; കയ്യാങ്കളി

പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്
പൗരത്വനിയമഭേദഗതിക്കെതിരെ സിപിഎം പ്രമേയം, കീറിയെറിഞ്ഞ് ബിജെപി കൗണ്‍സിലര്‍; കയ്യാങ്കളി

പാലക്കാട്: പാലക്കാട് നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. ബിജെപി -സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയം പാസാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ തടഞ്ഞതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. യോഗം തുടങ്ങിയതിന് പിന്നാലെ സിപിഎം കൗണ്‍സിലര്‍ പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതിനിടെ ബിജെപി അംഗങ്ങള്‍ കൗണ്‍സിലറുടെ അടുത്തെത്തി പ്രമേയം വലിച്ചുകീറുകയായിരുന്നു. ഇതേ തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. 

കൗണ്‍സില്‍ യോഗം ആരംഭിച്ചതോടെ യുഡിഎഫ്,സിപിഎം അംഗങ്ങള്‍ പൗരത്വഭേദഗതിനിയമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സന്റെ മുന്നിലേക്കെത്തുകയായിരുന്നു. ഇത് ബിജെപി അംഗങ്ങള്‍ തടഞ്ഞിരുന്നു. അടുത്ത യോഗത്തിലെ അജണ്ടയായി പ്രമേയത്തെ പരിഗണിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞെങ്കിലും യുഡിഎഫിന്റേയും സിപിഎമ്മിന്റേയും അംഗങ്ങള്‍ ഇത് സമ്മതിച്ചിരുന്നില്ല.  ബഹളത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക കോര്‍പ്പറേഷനാണ് പാലക്കാട് നഗരസഭ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com