കോളജ് യൂണിയന്‍ ആഘോഷത്തിനിടെ ബൈക്കെടുത്ത് പുറത്തുപോയി; രണ്ട് വിദ്യാര്‍ഥികള്‍ ലോറിയിടിച്ച് മരിച്ചു

മാല്യങ്കര എസ്എന്‍എം കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ അശ്വിന്‍ സുരേഷ് , ടി.എസ്.അക്ഷയ് എന്നിവരാണു മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചു 2 കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. മാല്യങ്കര എസ്എന്‍എം കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ അശ്വിന്‍ സുരേഷ് , ടി.എസ്.അക്ഷയ് എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മാല്യങ്കര കണ്ണേങ്കാട്ട് ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. 

കോളജ് യൂണിയന്‍ ഉദ്ഘാടനം നടക്കുന്നതിനിടെ ഇവര്‍ ബൈക്കെടുത്തു പുറത്തുപോയി. മാല്യങ്കര ഭാഗത്തു നിന്നു കോളജിലേക്കു വരികയായിരുന്ന ഇവരുടെ ബൈക്ക് എതിരെ വന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. 

അശ്വിന്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയും അക്ഷയ് ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. ബൈക്കില്‍ ഇവരോടൊപ്പം മറ്റൊരു വിദ്യാര്‍ഥി കൂടി ഉണ്ടായിരുന്നെന്നും അപകടസമയത്ത് ഇയാള്‍ ബൈക്കില്‍ നിന്നു ചാടി രക്ഷപ്പെട്ടെന്നും പറയുന്നു.കൊടുങ്ങല്ലൂര്‍ ഗവ. ആശുപത്രിയില്‍ ഇന്നു മൃതദേഹങ്ങള്‍  പോസ്റ്റ്‌മോര്‍ട്ടം നടത്തും. കോളജില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌കരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com