ആസാദി മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥി; ഏറ്റുപാടി കോണ്‍ഗ്രസ് നേതാക്കള്‍, കേരളത്തിലെ കനയ്യയെന്ന് ശശി തരൂര്‍ (വീഡിയോ)

പൗരത്വ നിയമഭേദഗതിക്ക് എതിരെ കോഴിക്കോട് നടന്ന സമരത്തില്‍ 'ആസാദി' മുദ്രാവാക്യം മുഴക്കി കോണ്‍ഗ്രസ് നേതാക്കള്‍
ആസാദി മുദ്രാവാക്യം മുഴക്കി വിദ്യാര്‍ത്ഥി; ഏറ്റുപാടി കോണ്‍ഗ്രസ് നേതാക്കള്‍, കേരളത്തിലെ കനയ്യയെന്ന് ശശി തരൂര്‍ (വീഡിയോ)

പൗരത്വ നിയമഭേദഗതിക്ക് എതിരെ കോഴിക്കോട് നടന്ന സമരത്തില്‍ 'ആസാദി' മുദ്രാവാക്യം മുഴക്കി കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂര്‍ എംപിയും ഡിസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആസാദി മുദ്രാവാക്യം ഏറ്റുപാടുന്ന വീഡിയോ ശശി തരൂരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറിയും നിയമ വിദ്യാര്‍ത്ഥിയിമായ മനു അര്‍ജുനാണ് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത്.  'കേരളത്തിലെ കനയ്യ കുമാര്‍' എന്നാണ് മനുവിനെ തരൂര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയാണ്  'ഭാരത് ബച്ചാവോ ' പരിപാടി സംഘടിപ്പിച്ചത്.

ഒന്നാം മോദി സര്‍ക്കാര്‍ കാലത്ത് ജെഎന്‍യുവില്‍ നിന്ന് ഉയര്‍ന്നുവന്ന കനയ്യ കുമാറിന്റെ ആസാദി മുദ്രാവാക്യം പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ രാജ്യമെമ്പാടും വീണ്ടും മുഴങ്ങുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com