'അങ്ങനെ അങ്ങ് ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട, സിനിമാക്കാരുടെ രാജ്യ സ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ?': കമല്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ ദേശസ്‌നേഹം കാപട്യമാണെന്ന് പറഞ്ഞ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകന്‍ കമല്‍
'അങ്ങനെ അങ്ങ് ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട, സിനിമാക്കാരുടെ രാജ്യ സ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ?': കമല്‍

തിരുവനന്തപുരം:  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ ദേശസ്‌നേഹം കാപട്യമാണെന്ന് പറഞ്ഞ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകന്‍ കമല്‍. സിനിമാക്കാരുടെ രാജ്യ സ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ എന്ന് കമല്‍ ചോദിച്ചു.

 'അങ്ങനെ അങ്ങ് ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട. ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ല. ഞങ്ങള്‍ ഈ നാട്ടിലെ പൗരന്‍മാരാണ് സാറെ , സിനിമാക്കാരെന്താ വേറെ രാജ്യത്ത് നിന്ന് വന്നതാണോ'- കമല്‍ ചോദിക്കുന്നു.

'സിനിമാക്കാരുടെ രാജ്യ സ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ. ഇന്ത്യ മുഴുവന്‍ പ്രതിഷേധിക്കുകയാണ്.  കുറെ നാളായി തുടങ്ങിയിട്ട് പാക്കിസ്ഥാനിലേക്ക് പോകൂ എന്നൊക്കെ പറഞ്ഞ്. കുമ്മനം രാജശേഖരനെ പോലുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ മറ്റേതെങ്കിലും വേദിയില്‍ പോയി പറഞ്ഞാല്‍ മതി'- കമല്‍ പറഞ്ഞു. 

'നിങ്ങളുടെയൊക്കേ ദേശസ്‌നേഹം കാപട്യമാണ്. നിങ്ങള്‍ക്ക് നാടിനൊടുളള കൂറ് എന്ന് പറയുന്നത് അഭിനയമാണ്. നിങ്ങള്‍ സിനിമയില്‍ ഒക്കെ അഭിനയിക്കും. ഇന്നലെ കുറെ ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. എറണാകുളത്ത് നടന്ന പ്രകടനത്തില്‍ സാംസ്‌കാരിക നായകന്മാര്‍ ഒക്കെ പങ്കെടുത്തു. നിങ്ങള്‍ക്ക് ആരോടാണ് പ്രതിബദ്ധത'- എന്നിങ്ങനെയാണ് കുമ്മനത്തിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com