സിനിമ പ്രവര്‍ത്തകരുടെ ദേശസ്‌നേഹം കാപട്യം: അവര്‍ക്ക് എല്ലാം അഭിനയമെന്നും കുമ്മനം

അവര്‍ക്ക് നാടിനോടുളള കൂറ് എന്ന് പറയുന്നത് അഭിനയം മാത്രമാണെന്നും കുമ്മനം കുറ്റപ്പെടുത്തി
സിനിമ പ്രവര്‍ത്തകരുടെ ദേശസ്‌നേഹം കാപട്യം: അവര്‍ക്ക് എല്ലാം അഭിനയമെന്നും കുമ്മനം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ ദേശസ്‌നേഹം കാപട്യമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.അവര്‍ക്ക് നാടിനോടുളള കൂറ് എന്ന് പറയുന്നത് അഭിനയം മാത്രമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ ഫേസ്ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ലോങ്മാര്‍ച്ചില്‍ സിനിമ, സാംസ്‌കാരിക രംഗത്തെ നിരവധിപ്പേരാണ് അണിനിരന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ ശക്തമായ ഭാഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫിനും യുഡിഎഫിനും പുറമേ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും ബിജെപി രംഗത്തുവന്നത്.

'നിങ്ങളുടെയൊക്കേ ദേശസ്‌നേഹം കാപട്യമാണ്. നിങ്ങള്‍ക്ക് നാടിനൊടുളള കൂറ് എന്ന് പറയുന്നത് അഭിനയമാണ്. നിങ്ങള്‍ സിനിമയില്‍ ഒക്കെ അഭിനയിക്കും. ഇന്നലെ കുറെ ആളുകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. എറണാകുളത്ത് നടന്ന പ്രകടനത്തില്‍ സാംസ്‌കാരിക നായകന്മാര്‍ ഒക്കെ പങ്കെടുത്തു. നിങ്ങള്‍ക്ക് ആരോടാണ് പ്രതിബദ്ധത'- കുമ്മനം ചോദിച്ചു.

മുന്‍പിലുളള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാര്‍ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യരും സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്ന് സജീപ് ജി വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയ പ്രതികാരം എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല. സന്ദീപ് ജി വാര്യര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com