പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് പു​ക​വ​ലി​ച്ച​ത് ചോ​ദ്യം ചെ​യ്തു ;  ജീ​വ​ന​ക്കാർക്ക്  ക്രൂരമർദ്ദനം

ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ബൈ​ക്കി​ലും കാ​റി​ലു​മെ​ത്തി​യ സം​ഘ​മാ​ണ് ജീ​വ​ന​ക്കാ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്
പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് പു​ക​വ​ലി​ച്ച​ത് ചോ​ദ്യം ചെ​യ്തു ;  ജീ​വ​ന​ക്കാർക്ക്  ക്രൂരമർദ്ദനം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് പു​ക​വ​ലി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് പ​മ്പ് ജീ​വ​ന​ക്കാർക്ക്  ക്രൂരമർദ്ദനം. ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ബൈ​ക്കി​ലും കാ​റി​ലു​മെ​ത്തി​യ സം​ഘ​മാ​ണ് ജീ​വ​ന​ക്കാ​രെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. കൂ​ട​ര‌​ഞ്ഞി ഫ്യു​വ​ൽ വാ​ലി പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം.

ഒ​രു ബൈ​ക്കി​ലും കാ​റി​ലു​മാ​യി പെ​ട്രോ​ൾ അ​ടി​ക്കാ​ൻ വ​ന്ന ബ‍​ര്‍​ണി​ഷ് മാ​ത്യു എ​ന്ന​യാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​മ്പി​ലെ​ത്തി പു​ക​വ​ലി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ പ​മ്പി​ൽ പു​ക​വ​ലി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ജീ​വ​ന​ക്കാ‍‍​ർ ഇ​വ​രോ​ട് പ​റ​ഞ്ഞു. പ്ര​കോ​പി​ത​രാ​യ സം​ഘം മ​നേ​ജ​രെ​യും ജീ​വ​ന​ക്കാ​രെ​യും ക്രൂ​ര​മാ​യി മ‍​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ജീവനക്കാരെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും കൂ​ട്ടം ചേ​ര്‍​ന്ന് അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള​ള സ്വ​കാ​ര്യ ആ​ശു​പു​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com